കണ്ണൂര്‍ താഴെ ചൊവ്വയില്‍ ആക്രിക്കടയില്‍ അഗ്നിബാധ

By praveen prasannan.18 Feb, 2017

imran-azhar

കണ്ണൂര്‍: കണ്ണൂര്‍ താഴെ ചൊവ്വയില്‍ ആക്രിക്കടയില്‍ വന്‍ അഗ്നിബാധ. റെയില്‍വേ ഗേറ്റിന് സമീപമുള്ള ആക്രിക്കടയിലാണ് വെള്ളിയാഴ്ച വൈകിട്ട് അഗ്നിബാധയുണ്ടായത്.

തമിഴ്നാട് സ്വദേശി രാജേന്ദ്രന്‍റെ ഉടമസ്ഥതയിലുളള കടയിലാണ് അഗ്നിബാധയുണ്ടായത്. അഗ്നിശമന സേന തീ കെടുത്തി.

ദേശീയപാതയ്ക്കും റെയില്‍വേ ലൈനിനും ഇടയ്ക്കുളള സ്ഥലത്താണ് ആക്രിക്കട. റെയില്‍വേ പാളത്തിന് ഇരുപുറവുമായി തീ പടര്‍ന്നു.

കണ്ണൂര്‍, തലശേരി എന്നിവിടങ്ങളില്‍ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് തീ കെടുത്തുകയായിരുന്നു. തീ പിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. അതേസമയം ഈ കടയില്‍ മുന്പും രണ്ട് മൂന്ന് തവണ അഗ്നിബാധയുണ്ടായിട്ടുണ്ട്.

OTHER SECTIONS