ജപ്പാനില്‍ അനിമേഷന്‍ സ്റ്റുഡിയോയില്‍ തീപ്പിടിത്തം; 23 മരണം

By mathew.18 07 2019

imran-azhar


ടോക്കിയോ: ജപ്പാന്‍ നഗരമായ ക്യോടോയിലെ (Kyoto) അനിമേഷന്‍ സ്റ്റുഡിയോയില്‍ തീപ്പിടിത്തം. അപകടത്തില്‍ 23 പേര്‍ മരിച്ചു. ആരോ കരുതിക്കൂട്ടി തീവെച്ചതാണന്നാണ് റിപ്പോര്‍ട്ട്.

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ മാത്രം 12 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരുടെ മരണം സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.

സംഭവത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. 35 ഫയര്‍ ഫൈറ്റര്‍ യൂണിറ്റുകളെത്തിയാണ് തീയണച്ചത്.

 

OTHER SECTIONS