ശിവകാശിയിലെ പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി, ആറ് മരണം

By sisira.25 02 2021

imran-azhar

 


ചെന്നൈ: ശിവകാശിയിലെ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

 

കാളയാര്‍കുറിച്ചിയിലെ പടക്ക നിര്‍മാണശാലയില്‍ വ്യാഴാഴ്ച വൈകീട്ടോടെയാണ് പൊട്ടിത്തെറി ഉണ്ടായത്.

 

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടം നടന്ന ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന കൂടുതല്‍ പൊട്ടിത്തെറി ഒഴിവാക്കാനുള്ള ശ്രമം തുടരുകയാണ്.


രണ്ടാഴ്ച മുമ്പ് ശിവകാശിയിലെ സാത്തൂരിലെ പടക്ക നിര്‍മാണശാലയിലുംപൊട്ടിത്തെറിയുണ്ടായി. 23 പേരാണ് സംഭവത്തിൽ മരിച്ചത്.

OTHER SECTIONS