യുഎഇയിലെ അജ്മാനില്‍ വന്‍ തീപ്പിടുത്തം

By Sooraj Surendran .05 08 2020

imran-azhar

 

 

അജ്‌മാൻ: യുഎഇയിലെ അജ്മാനില്‍ വ്യാവസായിക മേഖലയിലെ പൊതുമാര്‍ക്കറ്റിൽ വൻ തീപിടുത്തം. കോവിഡിന്റെ പശ്ചാത്തലത്തിൽ അഞ്ച് മാസത്തോളമായി അടച്ചിട്ടിരുന്ന മാർക്കറ്റിലാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മലയാളികളടക്കം നിരവധി വിദേശികള്‍ ജോലിചെയ്യുന്ന ഇടമാണിത്. അപകടമേഖലയിൽ പോലീസിന്റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഈ മാസം പകുതിയോടെ മാര്‍ക്കറ്റ് തുറക്കാനിരിക്കെയാണ് തീപ്പിടുത്തമുണ്ടായത്.

 

OTHER SECTIONS