By Web Desk.28 11 2020
ഫുജൈറ: മസാഫിയിലെ ഫ്രൈഡേ മാര്‍ക്കറ്റിലുണ്ടായ വൻ തീപിടുത്തത്തിൽ നിരവധി കടകൾ കത്തി നശിച്ചു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. തൊട്ടടുത്തുള്ള പ്രദേശങ്ങളിലേക്കും കൂടി തീപിടുത്തം വ്യാപിക്കാതെ കൃത്യസമയത്ത് തന്നെ അഗ്നിശമന സേന എത്തി തീ നിയന്ത്രണ വിധേയമാക്കി. തീ പൂർണമായും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതായി സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും വ്യക്തമാക്കി. തീപിടുത്തം ഉണ്ടായി നിമിഷങ്ങൾക്കകം തന്നെ പാര്മെഡിക്കല് സംഘവും അഗ്നിശമന സേനയും എത്തിയതാണ് വൻ ദുരന്തം ഒഴിവാക്കാൻ കാരണം.