മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

By vidya.22 10 2021

imran-azhar

മുംബൈ: പരേലിലെ അവിഘ്ന പാർക്ക് അപാർട്ട്മെൻ്റിൽ വൻ തീപിടുത്തം.ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.നിരവധിപേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.

 

തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.64 നില കെട്ടിടത്തിന്റെ 19ആം നിലയിലാണ് തീപിടുത്തം.സംഭവത്തില്‍ ഒരാള്‍ മരിച്ചു.30 കാരനായ അരുണ്‍ തിവാരിയാണ് മരിച്ചത്.

 

 

കെട്ടിടത്തില്‍ കുടുങ്ങിയ 26 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.വെള്ളിയാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്.

 

 

അഗ്നിശമന സേനയുടെ 12 എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.കിലോമീറ്ററുകള്‍ക്ക് അപ്പുറത്തുനിന്ന് കാണാവുന്ന വിധത്തില്‍ പുക അന്തരീക്ഷത്തില്‍ ഉയര്‍ന്നു.

 

 

മുംബൈ മേയര്‍ കിഷോരി പെഡ്‌നെകരും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

OTHER SECTIONS