മുംബൈയിലെ ഷോപ്പിംഗ് കോംപ്ലക്സിൽ തീപ്പിടുത്തം ; സമീപക്കെട്ടിടത്തിലെ 3500 ഒഴിപ്പിച്ചു

By online desk .23 10 2020

imran-azhar


മുംബൈ: ഷോപ്പിംഗ് കോംപ്ലക്സിൽ തീപ്പിടുത്തം. തീപടർന്നതോടെ സമീപത്തെ കെട്ടിടങ്ങളിലുള്ള 3500 ഓളം പേരെ ഒഴിപ്പിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് തീപ്പിടുത്തം ഉണ്ടായത്.സെൻട്രൽ മുംബൈയിലെ നാഗ്പടയിലെ സിറ്റി സെൻട്രൽ മാളിലാണ് തീപ്പിടുന്നുതമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ നിയന്ത്ര വിധേയമായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ മാളിലെ രണ്ടും മൂന്നും നിലകളിലാണ് തീപിടുത്തമുണ്ടായത്. മളിനോടുചേർന്നുള്ള 55 നില കെട്ടിടത്തിനുള്ളിലെ താമസക്കാരെയാണ് ഉടൻ തന്നെ ഒഴിപ്പിച്ചത്. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് അഗ്നിശമനസേനാ അംഗങ്ങള്‍ക്ക് പരിക്കേറ്റു. 24 യൂണിറ്റുകളിലായി 250 ഓളം ഉദ്യോഗസ്ഥരാണ് തീയണയ്ക്കാന്‍ ശ്രമിക്കുന്നത്.

OTHER SECTIONS