ദുര്‍ഗാ പൂജക്കിടെ പന്തലില്‍ തീ പടര്‍ന്നു; 3 പേര്‍ മരിച്ചു

By priya.03 10 2022

imran-azhar

 

വാരണസി : ദുര്‍ഗാ പൂജക്കിടെ പന്തലില്‍ തീ പടര്‍ന്ന് 3 പേര്‍ മരിച്ചു. ഇതില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. പൂജക്കിടെയുണ്ടായ അഗ്‌നി ബാധയില്‍ 60 പേര്‍ക്ക് പരുക്കേറ്റു. ഉത്തര്‍ പ്രദേശിലെ ധദോഹിയില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം.

 

പന്തലില്‍ ആരതി നടക്കുന്നതിനിടെ രാത്രി ഒമ്പത് മണിയോടെയാണ് അഗ്‌നിബാധയുണ്ടായത്. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട് കാരണമായതെന്നാണ് കരുതുന്നത്. പരുക്കേറ്റവരെ ഉടനെ ആശുപത്രിയിലെത്തിച്ചു.

 

45 വയസ്സുള്ള സ്ത്രീയും 12 വയസ്സുള്ള ആണ്‍ കുട്ടിയും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് പത്തുവയസ്സ് കാരന്‍ മരിച്ചത്. ഇതോടെ മരണം മൂന്നായതായി ജില്ലാ മജിസ്‌ട്രേറ്റ് ഗൗരംഗ് രതി പറഞ്ഞു. ദുര്‍ഗ പൂജയ്ക്കായി 150 ഓളം പേര്‍ സംഭവ സ്ഥലത്തി എത്തിയിരുന്നു. അപകടം നടന്നതിനെ കുറിച്ച് അന്വേഷിക്കുമെന്ന് ഗൗരംഗ് രതി പറഞ്ഞു.

 

 

OTHER SECTIONS