അരൂരിൽ ലോഡ്ജിന് തീപിടിച്ചു; ജീവനക്കാരെ രക്ഷപ്പെടുത്തി

By Sooraj Surendran .09 12 2019

imran-azhar

 

 

കൊച്ചി: അരൂരിലെ ലോഡ്ജിൽ തീപിടിച്ചു. ദേശീയ പാതയ്ക്ക് സമീപമുള്ള മാധവ മെമ്മോറിയല്‍ ലോഡ്ജിലാണ് തീപിടുത്തമുണ്ടായത്. ലോഡ്ജിലുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികളായ മൂന്ന് ജീവനക്കാരെയും അഗ്നിശമന സേന രക്ഷപ്പെടുത്തി. ലോഡ്ജിൽ നിന്നും രക്ഷപ്പെടുന്നതിനിടെ സ്ത്രീ ജീവനക്കാരിക്ക് വീണ് പരിക്കേറ്റു. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ഫയർ ഫോഴ്സിന്റെയും, നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തിൽ നടക്കുകയാണ്. ലോഡ്ജിൽ തീ പടരാനുള്ള കാരണം വ്യക്തമല്ല. ചന്ദിരൂര്‍ സ്‌കൂളിന് എതിര്‍വശത്തുള്ള മാധവ മെമ്മോറിയല്‍ ലോഡ്ജിലാണ് തീപിടുത്തമുണ്ടായത്.

 

OTHER SECTIONS