വെമ്പായത്ത് ഫുട്ട് വെയര്‍ ഷോപ്പില്‍ തീപിടിത്തം; ആളപായമില്ല

By online desk .10 12 2019

imran-azhar

 

 

വെമ്പായം: വെമ്പായത്ത് ഫുട്ട് വെയര്‍ ഷോപ്പിലുണ്ടായ തീപിടിത്തത്തില്‍ കടയുടെ ഉള്‍ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു. ആളപായമില്ല. മറ്റു കടകളിലേയ്ക്ക് പടരുന്നതിനു മുന്‍പ് ഫയര്‍ഫോഴ്‌സ് എത്തി തീ കെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വെമ്പായം ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചു വരുന്ന വാഹീദിന്റെ ഉടമസ്ഥതയിലുള്ള സല്‍മിയ ഗള്‍ഫ് ബസാറിലാണ് തീ പിടിത്തമുണ്ടായത്. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടമയെയും വെഞ്ഞാറമൂട് ഫയര്‍ഫോഴ്സിനെയും വിവരം അറിയിച്ചു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുള്ളതായി കട ഉടമ വാഹീദ് പറഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ നസീര്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍ ജി. അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

 

 

OTHER SECTIONS