ന്യൂ ​ഓ​ർ​ലി​യ​ൻ​സി​ൽ വെ​ടി​വ​യ്പ്പ്: 11 പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

By Sooraj Surendran .01 12 2019

imran-azhar

 

 

വാഷിംഗ്ടൺ: പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ അമേരിക്കയിലെ ന്യൂ ഓർലിയൻസിലുണ്ടായ വെടിവെയ്പ്പിൽ 11 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വിനോദസഞ്ചാര കേന്ദ്രമായ തിരക്കേറിയ നഗരമാണ് ന്യൂ ഓർലിയൻസ്. പോലീസ് അന്വേഷണം ഊർജിതമാക്കി. കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല.

 

OTHER SECTIONS