ജമ്മു കാശ്മീരിൽ ആദ്യ കൊറോണ മരണം

By Sooraj Surendran.26 03 2020

imran-azhar

 

 

ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗറില്‍ ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചു. അറുപത്തഞ്ചുകാരനാണ് കൊറോണ ബാധയെ തുടർന്ന് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ നാല് പേർക്കും കൊറോണ സ്ഥിരീകരിച്ചു. ജമ്മു കാശ്മീരിൽ 11 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 10 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. അതേസമയം രാജ്യത്ത് കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം 665 ആയി. ഇതിൽ 611 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. 43 പേർ രോഗ ബാധ പൂർണമായും ഭേദമായി. ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് കൂടുതൽ കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 123 പോസിറ്റീവ് കേസുകളാണ് മഹാരാഷ്ട്രയിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരളമാണ് രണ്ടാം സ്ഥാനത്ത്. 118 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 114 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. 4 പേർ രോഗ ബാധ പൂർണമായും ഭേദമായി ആശുപത്രി വിട്ടു.

 

OTHER SECTIONS