സിക്കിമില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചു

By praveenprasanan.23 05 2020

imran-azhar


ഗാങ്‌ടോക്ക്: സിക്കിമിലും കോവിഡ് എത്തി. കഴിഞ്ഞ മൂന്ന് മാസമായി ഗ്രീന്‍ സോണില്‍ ആയിരുന്ന സംസ്ഥാനത്ത് ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ സൗത്ത് സിക്കിം സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.


ഇയാള്‍ റബാംഗലയിലെ ക്വാറന്റെയ്ന്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. സ്രവ പരിശോധനയിലാണ് കൊറോണ വൈറസ് പോസിറ്റീവ് എന്ന് കണ്ടെത്തിയത്.


ചൈന,ഭുട്ടാന്‍,നേപ്പാള്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സിക്കിം പശ്ചിമ ബംഗാളിന്റെ അയല്‍ സംസ്ഥാനമാണ്.
അതിനാല്‍ സിക്കിം കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുളളത്.


കോവിഡ് പ്രതിരോധിക്കനായി ഫെബ്രുവരി മുതല്‍ സംസ്ഥാനത്ത് വിനോദ സഞ്ചാരത്തിന് വിലക്കുണ്ട്. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവര്‍ക്ക് ഒക്ടോബര്‍ വരെ പ്രവേശനമില്ല.

 

OTHER SECTIONS