കാബൂളിൽ പാക്ക് വിമാനം പറന്നിറങ്ങി; അഫ്ഗാനിലെത്തുന്ന ആദ്യ രാജ്യാന്തര സര്‍വീസ്‌

By vidyalekshmi.13 09 2021

imran-azhar

കാബൂൾ: അഫ്ഗാൻ നിയന്ത്രണം താലിബാൻ ഏറ്റെടുത്തിനുശേഷം ആദ്യമായി ഒരു രാജ്യാന്തര കൊമേഷ്യല്‍ വിമാനം തലസ്ഥാനമായ കാബൂളിൽ ലാൻഡ് ചെയ്തു. ഇസ്‌ലാബാദിൽനിന്നു വന്ന പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസ് വിമാനമാണ് കാബൂൾ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. 10 ആളുകൾ മാത്രമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

 

ഇസ്‌ലാബാദിലേക്ക് തിരിച്ചുനടത്തുന്ന സർവീസിൽ നൂറിലധികം യാത്രക്കാരുണ്ടെന്നും രാജ്യാന്തര സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ബന്ധുക്കളുമാണ് ഭൂരിഭാഗമെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി.

 

അതെ സമയം അഫ്ഗാനിലേക്ക് വിമാനസർവീസ് പുനരാരംഭിക്കുമെന്ന് പിഐഎ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ സാധാരണഗതിയിലുള്ള സർവീസ് ആരംഭിക്കുമോയെന്നു വ്യക്തമാക്കിയിട്ടില്ല.

 

 

 

 

OTHER SECTIONS