ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കന്‍ സ്വദേശി രാജ്യം വിട്ടു; യാത്രാ വിവരങ്ങള്‍ കോര്‍പറേഷന്‍ പുറത്തുവിട്ടു

By സൂരജ് സുരേന്ദ്രന്‍.02 12 2021

imran-azhar

 

 

ബെംഗളൂരു: ഒമിക്രോണ്‍ രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ചവരില്‍ ഒരാളായ ദക്ഷിണാഫ്രിക്കന്‍ സ്വദേശി ഇന്ത്യ വിട്ടു.

 

നവംബർ 27നാണ് 66കാരനായ വ്യക്തി സ്വകാര്യ ലാബില്‍ നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി രാജ്യം വിട്ടത്.

 

ഇയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 24 പേരാണ് ഉണ്ടായിരുന്നത്.

 

ആര്‍ക്കും രോഗലക്ഷണങ്ങളില്ലായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ ഇയാള്‍ അവിടെ നിന്നുള്ള കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കിയിരുന്നു.

 

എന്നാൽ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും, തുടർന്ന് ഹോട്ടലിലേക്ക് മാറ്റുകയുമായിരുന്നു.

 

യുപിഎച്ച്സി ഡോക്ടര്‍ പരിശോധിക്കുമ്പോൾ രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ സ്വയം നിരീക്ഷണത്തിൽ കഴിയാൻ നിർദേശവും നൽകി.

 

എന്നാൽ ഇയാൾ സ്വകാര്യ ലാബിൽ സ്വയം പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. അവിടെ നിന്ന് ലഭിച്ച നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇയാൾ രാജ്യം വിട്ടത്.

 

OTHER SECTIONS