രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ കോളേജിലെ ചടങ്ങിന് തിരിതെളിയിച്ചു

By Online Desk.22 09 2018

imran-azhar

 

 

തിരുവനന്തപുരം : രക്ഷാപ്രവര്‍ത്തനത്തിന് പോയ മത്സ്യത്തൊഴിലാളികള്‍ കോളജിലെ ചടങ്ങിന് തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു. തുമ്പ സെന്റ് സേവിയേഴ്‌സ് കോളജിലാണ് മത്സ്യത്തൊഴിലാളികള്‍ക്ക് വ്യത്യസ്തമായ വിധത്തില്‍ 'ആദരവ്' സംഘടിപ്പിച്ചത്. കോളജിലെ മലയാളം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ ഡിപ്പാര്‍'്‌മെന്റ ദിനമായ കേളികൊ'ിന്റെ ഉദ്ഘാടനമാണ് കോളജിന്റെ സമീപ പ്രദേശത്ത് നിും പ്രളയക്കെടുതിക്കിടെ രക്ഷാപ്രവര്‍ത്തനത്തിന് പോയ മത്സ്യത്തൊഴിലാളികള്‍ തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തത്. പ്രളയക്കെടുതിക്കിടെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി തിരിച്ച റോബിന്‍, ജാക്‌സ, ജോസ് മാത്യൂ എീ മത്സ്യത്തൊഴിലാളികളാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. ചടങ്ങിന്റെ ഭാഗമായി ധ്വനി മാഗസിന്റെ പ്രകാശനം സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഷിജുഖാന്‍ നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി.വൈ.ദാസപ്പന്‍ എസ് ജെ, മലയാളം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഡോ.ടി.കെ.സന്തോഷ് കുമാര്‍, മലയാള സമാജം പ്രസിഡന്റ് നിസി ജോ, സെക്ര'റി ദര്‍ശന കെ കെ, വൈസ് പ്രസിഡന്റ് ശിവജിത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

OTHER SECTIONS