ഫിഷറീസ് മേഖലയെ സ്വകാര്യവത്കരിക്കാനുള്ള നിര്‍ദ്ദേശങ്ങളൊന്നും സര്‍ക്കാരിനില്ല; കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി

By vidya.01 12 2021

imran-azhar

 

ന്യൂഡല്‍ഹി: ഫിഷറീസ് മേഖലയെ സ്വകാര്യവത്കരിക്കാനുള്ള നിര്‍ദ്ദേശങ്ങളൊന്നും സര്‍ക്കാരിനില്ലെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാല.ഭൗമ ശാസ്ത്ര മന്ത്രാലയത്തില്‍ നിന്നും ഫിഷറീസ് മന്ത്രാലയത്തിനു ലഭ്യമാകുന്ന വിവരങ്ങള്‍ ഇന്ത്യയുടെ ബ്ലൂ ഇക്കോണമി-2021ന്റെ കരട് ദേശീയനയം പ്രകാരം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

 

ലോക്‌സഭയില്‍ ഹൈബി ഈഡന്‍ എം പി യുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.മത്സ്യമേഖലയുടെ വികസനത്തിനായി നടപ്പിലാക്കിവരുന്ന നയങ്ങളുടെയും പദ്ധതികളുടെയും വിശദവിവരങ്ങളും മറുപടിയോടൊപ്പം നല്‍കിയിട്ടുണ്ട്.

 

 

OTHER SECTIONS