കൊല്ലം അഴീക്കലിൽ മത്സ്യബന്ധന ബോട്ട് തിരയിൽപ്പെട്ട് ഒരു മരണം; ഒരാളെ കാണാനില്ല

By Web Desk.22 09 2020

imran-azhar

 

 

കൊല്ലം: കൊല്ലം അഴീക്കലിൽ മത്സ്യബന്ധന ബോട്ട് തിരയിൽപ്പെട്ട് ഒരാൾ മരിച്ചു. ചൊവ്വാഴ്ച പുലർച്ചയോടെയാണ് സംഭവം. ശക്തമായ തിരയിൽപ്പെട്ട് ബോട്ട് മറിയുകയായിരുന്നു. സ്രായികാട് സ്വദേശി സുധനാണ് അപകടത്തിൽ മരിച്ചത്. സ്രായിക്കാട് നിന്ന് പോയ അശോകന്റെ ഉടമസ്ഥതിയിലെ ദിയ എന്ന ബോട്ടിലാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് അശോകനെ കാണാതായി. അഞ്ച് പേരാണ് ബോട്ടിലുണ്ടായിരുന്നത്. നീന്തൽ വശമുണ്ടായിരുന്ന മൂന്ന് പേർ രക്ഷപ്പെട്ടു. മോശം കാലാവസ്ഥയെ തുടർന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. ഈ വിലക്ക് ലംഘിച്ചാണ് ഇവർ മത്സ്യബന്ധനത്തിന് പോയത്.

 

OTHER SECTIONS