ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞു; ഒരാളെ കാണാനില്ല

By Sooraj.13 Jun, 2018

imran-azhar

 

 


പൊന്നാനി: മത്സ്യബന്ധനത്തിനായി കടലിൽ പോയ ഫൈബർ വള്ളം തിരയിൽപ്പെട്ട് മറിഞ്ഞു ഒരാളെ കാണാനില്ല. സംഭവ സമയം മൂന്നുപേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. താനൂര്‍ അഞ്ചുടി സ്വദേശി പുരക്കല്‍ ഹംസയെയാണ് തിരയിൽപ്പെട്ട് കാണാതായത്. കുറച്ചുദിവസങ്ങളായി കടലിലെ കാലാവസ്ഥ മോശമാണ്. ശക്തമായ തിരയടിയും നല്ല കാറ്റും തീരദേശ പ്രദേശങ്ങളിൽ അനുഭവപ്പെടുന്നുണ്ട്. കേരള തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനക്കാരുടെ മുന്നറിയിപ്പുകൾ. ഇത്തരത്തിലൊരു സാഹചര്യമാണ് നിലനിൽക്കുന്നതെങ്കിലും ജീവൻ പണയംവെച്ചും പുറംകടലിൽ പോയി മൽസ്യബന്ധനത്തിൽ ഏർപ്പെടുന്നു. തിരയിൽപ്പെട്ട വള്ളം കരയ്‌ക്കെത്തിക്കാൻ ശ്രെമം നടത്തിയെങ്കിലും പരാജയപ്പെടുകയാണ് ഉണ്ടായത്.

OTHER SECTIONS