ഡൽഹിയിൽ അഞ്ച് പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു: ആകെ കൊറോണ ബാധിതരുടെ എണ്ണം 35 ആയി

By Sooraj Surendran.25 03 2020

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച അഞ്ച് പേർക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ഇതോടെ ഡൽഹിയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 35 ആയി ഉയർന്നു. രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം ബുധനാഴ്ച 606 ആയി ഉയര്‍ന്നു. പതിനൊന്ന് പേര്‍ ഇതുവരെ മരിച്ചു. ചൊവ്വാഴ്ച ഡൽഹിയിൽ കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. അതേസമയം ആവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി ജനങ്ങൾക്കായി ഇളവുകൾ ഏർപ്പെടുത്തി. സമ്പൂർണ ലോക്ക്ഡൗണിൽ ജനങ്ങൾ വളഞ്ഞതോടെയാണ് തീരുമാനം.

 

OTHER SECTIONS