ഷാര്‍ജയില്‍ അപ്പാര്‍ട്ടുമെന്റിന് തീപിടിത്തം; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് മരണം

By Anju N P.12 Feb, 2018

imran-azhar

 


ഷാര്‍ജ: ഷാര്‍ജയില്‍ അപ്പാര്‍ട്ടുമെന്റിന് തീപിടിച്ച് അഞ്ച് മരണം. മരിച്ചവരില്‍ രണ്ട് കുട്ടികളുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

ഷാര്‍ജയിലെ അല്‍ ബുട്ടെയ്‌ന (Al Butaina) യിലുള്ള കെട്ടിടസമുച്ചയത്തിന്റെ ഒന്നാം നിലയിലാണ് തീപിടിച്ചത്. തീങ്കളാഴ്ച്ച രാവിലെയായിരുന്നു അപകടം. ശ്വാസം മുട്ടിയാണ് കുട്ടികള്‍ മരിച്ചത്. തീപിടിത്തത്തില്‍ അപ്പാര്‍ട്ടുമെന്റ് പൂര്‍ണമായും കത്തിനശിച്ചതായും ഷാര്‍ജയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

 

OTHER SECTIONS