സ്‌കൂളിലെ സെപ്റ്റിക് ടാങ്കില്‍ വീണ് അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

By Online Desk .19 10 2019

imran-azhar

 

 

കൊല്ലം: സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന അഞ്ച് കുട്ടികള്‍ സെപ്റ്റിക് ടാങ്കിന്റെ മേല്‍മൂടി തകര്‍ന്ന് കുഴിയില്‍ വീണ് പരിക്കേറ്റു. അഞ്ചല്‍ ഏരൂര്‍ ഗവ.എല്‍.പി.സ്‌കൂളിന്റെ മൂത്രപ്പുരയോട് ചേര്‍ന്ന് നിര്‍മ്മിച്ച സെപ്ടിക് ടാങ്കില്‍ വീണാണ് കുട്ടികള്‍ക്ക് പരിക്കേറ്റത്. ഒന്ന്, രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന അഭിനവ്, അഭിജിത്ത് , മുഹമ്മദ് യാസിന്‍, അനു കൃഷ്ണ അശ്വിന്‍ ഹരി എന്നീ കുട്ടികള്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ അഭിനവ്, അഭിജിത്ത് എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലും മറ്റുള്ളവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ഉച്ചയ്ക്ക് ശേഷമുള്ള ഇടവേള സമയത്ത് ഗ്രൗണ്ടില്‍ ഓടിക്കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടികള്‍ ടാങ്കിന്റെ മേല്‍ മൂടി തകര്‍ന്ന് കുഴിയില്‍ അകപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മറ്റു കുട്ടികളുടേയും അദ്ധ്യാപികമാരുടേയും നിലവിളി കേട്ട് ഓടിയെത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുള്‍പ്പെടെയുള്ള നാട്ടുകാരും പുനലൂര്‍ നിന്നെത്തിയ ഫയര്‍ഫോഴ്സുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.ആദ്യം രണ്ട് കുട്ടികളെ മാത്രമാണ് കണ്ടത്തിയത്. എത്ര കുട്ടികള്‍ കുഴിയിലകപ്പെട്ടുവെന്ന് ആദ്യം ആര്‍ക്കും നിശ്ചയമില്ലായിരുന്നു. അദ്ധ്യാപകര്‍ കുട്ടികളെ അതാത് ക്ലാസ്സുകളില്‍ കയറ്റിയിരുത്തി ഹാജര്‍ പരിശോധിച്ചപ്പോള്‍ മാത്രമാണ് അഞ്ച് കുട്ടികളാണ് കുഴിയിലകപ്പെട്ടതെന്ന് ബോധ്യമായത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ മറ്റ് മൂന്ന് കുട്ടികളെക്കൂടി കുഴിയില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഏഴടിയിലേറെ താഴ്ചയും അഞ്ചടിയോളം വീതിയിലുമുള്ളതാണ് ടാങ്കിന് സൈഡ് ഭിത്തി കെട്ടിയിരുന്നില്ല. ഇതിന്റെ ഭിത്തി കെട്ടിയിരുന്നില്ല. മുകളില്‍ വലിയ രണ്ട് കോണ്‍ക്രീറ്റ് സ്ലാബുകളിട്ട് മൂടിയ സ്ഥിതിയിലാണ് ടാങ്ക് നിര്‍മ്മിച്ചിട്ടുള്ളത്.പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു.

 

OTHER SECTIONS