രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തിന് അഞ്ചാണ്ട്

By Meghina.17 01 2021

imran-azhar

 

ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തിന് ഇന്നേക്ക് അഞ്ചു വര്‍ഷം.

 

2016 ജനുവരി 17 നാണ് എച്ച്.‌സി .യുവിലെ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലസർവ്വകലാശാല ഹോസ്റ്റലിൽ തൂങ്ങി മരിച്ചത്.

 

ഉന്നത വിദ്യാഭ്യാസ രംഗത്തെ ജാതി വിവേചനം തുറന്നു കാട്ടുന്നതായിരുന്നു രോഹിത്തിന്‍റെ ആത്മഹത്യ.

 

വെമുലയുടെ മരണം രാജ്യത്തെ സർവ്വകലാശാലകളിൽ വലിയ പ്രതിഷേധമുയർനത്തി. ജാതി വ്യവസ്ഥയുടെ പേരിലുള്ള കൊലപാതകമാണ് വെമുലയുടെ മരണമെന്ന് ആരോപണം ഉയർന്നു. ഹൈദരാബാദ് സർവ്വകലാശാലയിൽ മാത്രമല്ല രാജ്യത്തെ വിവിധ സർവ്വകലാശാലകളിൽ വലിയ പ്രതിഷേധമുണ്ടായി.

 

 

കാള്‍സാഗനെപ്പോലെ ലോകമറിയുന്ന ശാസ്ത്രമെഴുത്തുകാരനാവാനായിരുന്നു രോഹിത് വെമുലയുടെ മോഹം. എന്നാല്‍ പാതിവഴിയില്‍, ജീവിതം സ്വയം അവസാനിപ്പിക്കുകയായിരുന്നു രോഹിത് വെമുല.

 

 

വീട്ടിനകത്തെ ജാതീയ അവഗണനയില്‍ തുടങ്ങി പ്രതിബന്ധങ്ങളെ നിരന്തരം അതിജീവിച്ചാണ് രോഹിത് വെമുല വളര്‍ന്നത്. കടതിണ്ണയില്‍ കിടന്നുറങ്ങിയും പഠനവും ജോലിയും ഒപ്പത്തിനൊപ്പം മുന്നോട്ടുകൊണ്ടുപോയുമാണ് രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ പിഎച്ച്ഡി വരെ വെമുല എത്തിയത്.

 

 

ദളിത് രാഷ്ട്രീയത്തിന് മുന്‍പില്ലാത്തവിധം സ്വീകാര്യതയാണ് രോഹിത് വെമുലയുടെ മരണത്തെത്തുടര്‍ന്ന് ഉണ്ടായ പ്രക്ഷോഭങ്ങള്‍ രാജ്യത്താകെ ഉണ്ടാക്കികൊടുത്തത് .

 

 

രോഹിത്തിനെ ആത്മഹത്യയിലേക്ക് തള്ളിയിട്ട ജാതി വ്യവസ്‌ഥയോട് പോരാടുകയാണ് അമ്മ രാധിക വെമുല.രോഹിത്തിന്‍റെ അമ്മ സർവ്വകലാശാലകളിലെ സമരത്തിന്‍റെ പ്രതീകമായി മാറി. ജാതി ഉച്ചനീതങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി രാധിക വെമുല ഇപ്പോഴും സമര രംഗത്ത് സജീവമാണ്.

OTHER SECTIONS