തലസ്ഥാനത്ത് ഫ്ളീ മാര്‍ക്കറ്റ് ഇന്ന് മുതല്‍

By online desk.26 04 2019

imran-azhar

 

തിരുവനന്തപുരം: ഭക്ഷണപ്രേമികള്‍ക്കും കലാസ്വാദകര്‍ക്കും വിരുന്നൊരുക്കാന്‍ തലസ്ഥാനത്ത് ഫ്ളീ മാര്‍ക്കറ്റ്., ഇന്ന് മുതല്‍ 28 വരെ തൈക്കാട് പോലീസ് ഗ്രൗണ്ടിലാണ് 'സമ്മര്‍ 19' എന്ന പേരില്‍ ഫ്ളീ മാര്‍ക്കറ്റ് ഒരുക്കുന്നത് . രുചിവൈവിധ്യങ്ങള്‍ പകരുന്ന വിഭവങ്ങള്‍ക്കൊപ്പം സംഗീതം, ഷോപ്പിംഗ്, മാജിക്, ലൈവ് പെര്‍ഫോമന്‍സുകള്‍ എന്നിവയെല്ലാം ഒരുമിക്കുന്നതാണ് ഫ്ളീ മാര്‍ക്കറ്റ്.

 

പ്രമുഖ റെസ്റ്റോറന്റുകളില്‍ നിന്നും വീടുകളില്‍ നിന്നുമാണ് ഫ്ളീ മാര്‍ക്കറ്റിലേക്കുള്ള വിഭവങ്ങളെത്തിക്കുന്നത്. ഭക്ഷണം കഴിക്കുതിന് മാത്രമല്ല ആവശ്യാനുസരണം വാങ്ങിക്കൊണ്ട് പോകാനുള്ള സൗകര്യവും ഉണ്ടായിരിക്കും. ഇന്ന് 'തകര' ബാന്‍ഡിന്റെ ലൈവ് ഷോ, നാളെ ജോബ് കുര്യനും സംഘവും അവതരിപ്പിക്കു ഷോ, 28ന് 'അമൃതം ഗമയ' തുടങ്ങിയ പരിപാടികളും ഉണ്ടാകും.

 

പരിപാടിക്കെത്തു ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രത്യേക സൗകര്യങ്ങളാണ് സംഘാടകര്‍ ഒരുക്കുന്നത്. ആര്‍ടെക്ക് റിലേറ്റേഴ്‌സ് ആണ് പരിപാടിയുടെ മുഖ്യ സ്‌പോസര്‍മാര്‍. പ്രമുഖ ഫുഡ് ടെക് കമ്പനിയായ സ്വിഗ്ഗിയാണ് അസോസിയേറ്റ് സ്‌പോസര്‍. 'ഈറ്റ് അറ്റ് ട്രിവാന്‍ഡ്രം', 'സ്രാവിയ സെറിമണീസ്' എന്നിവരുടെ സംയുക്ത സംരഭമായ 'ഫുഡ് ഫ ഫ്ളീ'യുടെ ആദ്യപരിപാടിക്കാണ് തലസ്ഥാനത്ത് തുടക്കമാകുന്നത്. ഇവര്‍ക്കൊപ്പം 'സ്‌റ്റൈല്‍ പ്ലസ്', 'മെഡിമിക്സ് ഹാന്‍ഡ് വാഷ്', 'ക്ലയന്റാസ്', 'ഫില്‍മി ഫുഡ്', '11 അവര്‍ പ്രൊഡക്ഷന്‍സ്', 'ഹവാമിസ്റ്റ്', 'സ്പെയ്സ്', 'സ്ട്രീറ്റ് എന്റര്‍ടെയ്ന്‍മെന്റ്സ്' എന്നിവരും ഫ്ളീ മാര്‍ക്കറ്റുമായി സഹകരിക്കുന്നുണ്ട്. ഇത് ആദ്യമായാണ് വ്യത്യസ്തമായ 28 ഫുഡ് സ്റ്റാളുകള്‍ ഒരു കുടക്കീഴില്‍ ഒന്നിച്ച് അവതരിപ്പിക്കുന്നത്.

OTHER SECTIONS