കണ്ണൂര്‍ നിന്ന് മുംബൈയിലേക്കുള്ള ഗോ എയറിന്റെ പ്രതിദിന സര്‍വീസ് ആരംഭിച്ചു

By uthara .12 01 2019

imran-azhar

 

 മട്ടന്നൂര്‍ : മുംബൈയിലേക്കുള്ള ഗോ എയറിന്റെ പ്രതിദിന സര്‍വീസ് കണ്ണൂര്‍ നിന്ന് ആരംഭിച്ചു. കണ്ണൂരില്‍ നിന്ന് രാത്രി 11-ന് പുറപ്പെടുന്ന വിമാനം മുംബൈയിൽ ഒരു മണിക്ക് എത്തും . മുംബൈയില്‍നിന്ന് കണ്ണൂരിലേക്കുള്ള വിമാനം രാത്രി 12.45-ന് പുറപ്പെടും പുലര്‍ച്ചെ 2.45-ന് കണ്ണൂരില്‍ എത്തുകായും ചെയ്യും .മുംബൈയിലേക്കുള്ള സര്‍വീസിന് വ്യാഴാഴ്ച അര്‍ധരാത്രി മുതലാണ് തുടക്കം കുറിച്ചത് . മുംബൈയിലേക്ക് ഗോ എയറിന്റെ എയര്‍ബസ് 320 ആണ് പറക്കുന്നത് . ഏറ്റവും കുറഞ്ഞ നിരക്ക് മുംബൈയിലേക്ക് 3162 രൂപയും തിരിച്ച്‌ കണ്ണൂരിലേക്ക് 2999 രൂപയുമാണ് .

OTHER SECTIONS