വിമാനം വൈകി,യാത്രക്കാര്‍ പ്രകോപിതരായി

By Kavitha J.12 Jul, 2018

imran-azhar

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാന സര്‍വ്വീസ് വൈകിയത് യാത്രക്കാരെ പ്രകോപിതരാക്കി. യന്ത്രത്തകരാറും കനത്ത മഴയും കാരണം രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളാണ് മണിക്കൂറുകള്‍ വൈകി സര്‍വ്വീസ് നടത്തിയത്. ബുധനാഴ്ച രാത്രി 9.30ന് അബുദാബിയിലേക്ക് പോകേണ്ട വിമാനവും 11.45ന് ഷാര്‍ജയിലേക്ക് പോകേണ്ട വിമാനവുമാണ് വൈകിയത്. അധികൃതര്‍ പറയുന്നത്, യന്ത്രത്തകരാറിനെ കൂടാതെ മുംബൈ വിമാനത്താവളത്തിലുണ്ടായ വെള്ളക്കെട്ടും വിമാനം വൈകിയതിന് കാണമായി എന്നാണ്.