വിമാനം താഴ്ന്നുപറന്നു; തലനാരിഴക്ക് രക്ഷപ്പെട്ട് വഴിയാത്രികന്‍ , വീഡിയോ വൈറല്‍

By priya.12 08 2022

imran-azhar

 

ഗ്രീസിലെ സ്‌കിയാതോസ് ദ്വീപില്‍ വിസ്എയര്‍ അപകടകരമായി താഴ്ന്നുപറന്നു. വഴിയാത്രക്കാരെ തൊട്ടു തൊട്ടില്ലെന്ന എന്ന രീതിയിലാണ് യാത്രാവിമാനം ലാന്‍ഡ് ചെയ്തത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.


സ്‌കിയാതോസ് അലക്‌സാന്‍ഡ്രോസ് പപഡിമാന്റിസ് എയര്‍പോട്ടില്‍ ഇറങ്ങാനാണ് വിമാനം എത്തിയത്. കടലിനു മുകളില്‍ നിന്ന് ദ്വീപിലേക്കെത്തുന്നതോടെ വിമാനം അപകടകരമായ രീതിയില്‍ താഴ്ന്നുപറന്നു.

 

അവിടെ നില്‍ക്കുകയായിരുന്ന ഒരാളെ തൊട്ടുതൊട്ടില്ലെന്ന തരത്തിലാണ് വിമാനത്തിന്റെ മുന്‍ ചക്രം കടന്നുപോയത്. വിമാനം വരുന്നത് കാണുമ്പോഴേ ആളുകള്‍ ഓടിമാറുന്നത് വീഡിയോയില്‍ കാണാം.

 

 

OTHER SECTIONS