ബെയ്ജിങില്‍ ആറായിരം വിമാനങ്ങള്‍ റദ്ദാക്കി; ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു

By priya.25 09 2022

imran-azhar

 

ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ്ങിനെ അട്ടിമറിയിലൂടെ പുറത്താക്കിയെന്ന അഭ്യൂഹങ്ങള്‍ക്കിടെ മുന്നറിയിപ്പ് നല്‍കാതെ ബെയ്ജിങ് വിമാനത്താവളത്തില്‍ നിന്ന് ആറായിരത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി.കാരണം ഇതുവരെയും അറിയിച്ചിട്ടില്ല.

 

നഗരത്തില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഷാങ്ഹായ് ഉള്‍പ്പടെ മറ്റു ചൈനീസ് നഗരങ്ങളില്‍ വ്യോമ, റെയില്‍ ഗതാഗതം തടസപ്പെട്ടിട്ടില്ല. വിമാന സര്‍വീസ് റദ്ദാക്കിയതിനു പിന്നാലെ ഷി ചിന്‍ പിങ് വീട്ടുതടങ്കലിലാണെന്ന അഭ്യൂഹം ശക്തമായി.

 

ഉസ്‌ബെക്കിസ്ഥാനിലെ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഔദ്യോഗിക സമാപനത്തിന് പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ് മടങ്ങിയിരുന്നു. ഷി ചിന്‍ പിങ്ങിനെ ചൈനീസ് പട്ടാള മേധാവി സ്ഥാനത്തുനിന്നു നീക്കിയെന്നും വീട്ടുതടങ്കലിലാക്കിയെന്നുമാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്.

 

 

OTHER SECTIONS