ഹോങ്കോങ് വിമാനത്താവളത്തില്‍ പ്രതിഷേധം; വിമാനങ്ങള്‍ റദ്ദാക്കി

By mathew.12 08 2019

imran-azhar

 

ആയിരക്കണക്കിന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കെട്ടിടം കൈവശപ്പെടുത്തിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഹോങ്കോങ്ങില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി.


പുറപ്പെടാനുള്ള ഫ്‌ളൈറ്റുകളുടെ എല്ലാ ചെക്ക്-ഇന്‍ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുന്നു. ചെക്ക്-ഇന്‍ പൂര്‍ത്തിയാക്കിയ പുറപ്പെടാനുള്ള ഫ്‌ളൈറ്റുകളും, ഹോങ്കോങ്ങിലേക്ക് എത്തിച്ചേരാന്‍ പോകുന്ന ഫ്‌ളൈറ്റുകളും ഒഴികെയുള്ള മറ്റെല്ലാ ഫ്‌ളൈറ്റുകളും റദ്ദാക്കിയിട്ടുള്ളതായി ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഓപ്പറേറ്റര്‍ പ്രസ്താവനയില്‍ അറിയിച്ചു.

വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ പ്രതിഷേധക്കാരുടെ ബസുകള്‍ കൊണ്ട് നിറഞ്ഞത് ഗതാഗതക്കുരുക്കിനിടയാക്കി.

 

OTHER SECTIONS