ദുരന്തം വിതച്ച് മഴ: ജ​പ്പാ​നി​ൽ 155 മ​ര​ണം

By Anju N P.11 Jul, 2018

imran-azhar

ടോക്കിയോ: ജപ്പാനില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 155 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. പടിഞ്ഞാറൻ ജപ്പാനിലെ ഹിരോഷിമ, മോട്ടോയാമ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ കൂടുതൽ ദുരന്തം വിതച്ചത്.പലയിടത്തും വൈദ്യുതിയും ടെലിഫോൺ ബന്ധവും തടസ്സപ്പെട്ടു. റോഡുകളും തകർന്നു. ട്ടേറേ കെട്ടിടങ്ങൾ തകർന്നുവീണു. പലയിടത്തും മണ്ണിടിഞ്ഞു. ഒഴുകിയെത്തിയ അവശിഷ്ടങ്ങളും ചെളിയും അടിഞ്ഞുകൂടി. രക്ഷാപ്രവർത്തനത്തിന് സൈനികരടക്കം 70,000 പേരുണ്ട്. വെള്ളപ്പൊക്കത്തെത്തുടർന്ന് പ്രധാനമന്ത്രി ഷിൻസോ ആബെ ബെൽജിയം, ഫ്രാൻസ്, സൗദി അറേബ്യ, ഈജിപ്ത് സന്ദർശനം റദ്ദാക്കിയിരുന്നു.