36 കോടി രൂപ പ്രളയാനന്തര കേരളത്തിന്റെ പുനരധിവാസത്തിനായി നല്‍കാന്‍ ഒരുങ്ങി രാജ്യസഭാ അംഗങ്ങള്‍

By UTHARA.19 12 2018

imran-azhar


ന്യൂഡല്‍ഹി : പ്രളയാനന്തര കേരളത്തിന്റെ പുനരധി വാസത്തിനായി 36 കോടി രൂപ നല്‍കാന്‍ ഒരുങ്ങി രാജ്യസഭാ അംഗങ്ങള്‍. കേരളത്തിനായി ധനസഹായം അനുവദിച്ചിരിക്കുന്നത് എംപിമാരുടെ വികസന ഫണ്ടില്‍ നിന്നാണ് . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 60 എംപിമാരാണ് ഫണ്ട് കൈമാറാന്‍ സന്നദ്ധരായിട്ടുള്ളത് . കേരളത്തിന് പ്രഖ്യാപിച്ച പ്രളയദുരിതാശ്വാസ തുകയിൽ നിന്ന് 143.54 കോടി രൂപ കേന്ദ്രം വെട്ടിക്കുറക്കുകയും ചെയ്തു . ഓഖി ദുരിതാശ്വാസമായി അനുവദിച്ച തുക ചെലവഴിക്കാതെ ബാക്കി വന്നത്തിന്റെ പശ്ചാത്തലത്തിൽ ആണ് പ്രളയ ദുരിതാശ്വാസ തുക വെട്ടിക്കുറച്ചത് .

OTHER SECTIONS