ദുരിതാശ്വാസ നിധിയിലേക്ക് സ്‌കൂളുകൾ സമാഹരിച്ചത് 13 കോടി രൂപ

By Sooraj S.13 Sep, 2018

imran-azhar

 

 

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്നവർക്കായി സർക്കാർ ഏർപ്പെടുത്തിയ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായങ്ങളുടെ പ്രവാഹമാണ് ഉണ്ടായത്. ഇതിൽ ജില്ലകളിലെ സ്‌കൂളുകളിൽ നിന്നുമായി സമാഹരിച്ച് നൽകിയത് 13 കോടി രൂപയാണ്. 12862 സ്‌കൂളുകളിൽ നിന്നുമായാണ് പണം സമാഹരിച്ചത്. എൽ പി സ്‌കൂളുകളും,ഹൈസ്‌കൂളുകളും,ഹയർ സെക്കൻഡറി സ്‌കൂളുകളും,വി എച്ച് എസ് എസ്,സി ബി എസ് ഇ,ഐ സി എസ് ഇ സ്‌കൂളുകളിൽ നിന്നുമാണ് പണം ശേഖരിച്ചത്. ഏറ്റവും കൂടുതൽ തുകയായ 10 ലക്ഷം രൂപ നൽകിയത് കോഴിക്കോടുള്ള ഗവ.ഗേൾസ് വി എച്ച് എസ് എസ് ആണ്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ എല്ലാ വിദ്യാർത്ഥികളോടും വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ്‌ അഭിനന്ദനം അറിയിക്കുകയും ചെയ്തു.

OTHER SECTIONS