കുമാരസ്വാമി സർക്കാർ നിലംപതിച്ചു

By Sooraj Surendran .23 07 2019

imran-azhar

 

 

ബംഗളുരു: കർണാടക നിയമസഭയിൽ കോൺഗ്രസ്- ജെഡിഎസ് സർക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായി. 204 എംഎൽഎമാരാണ് വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുത്തത്. 105 എംഎൽഎമാർ സർക്കാരിനെ എതിർത്ത് വോട്ട് ചെയ്തു. 99 എംഎൽഎമാർ മാത്രമാണ് സർക്കാരിനെ പിന്തുണച്ചത്. 18 മാസമായിരുന്നു കുമാരസ്വാമി സർക്കാരിന്റെ കാലാവധി. കുമാരസ്വാമി സർക്കാർ അധികാരത്തിലിരുന്നത് ഒരു വർഷവും രണ്ട് മാസവും മാത്രമാണ്. പതിനാറ് കോണ്‍ഗ്രസ്- ജെ ഡി എസ് എം എല്‍ എമാരുടെ രാജിയെ തുടര്‍ന്നാണ് കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായത്. ഡിവിഷന്‍ ഓഫ് വോട്ട് രീതി പ്രകാരമാണ് വിശ്വാസവോട്ടെടുപ്പ് നടന്നത്. വിശ്വാസവോട്ടിന് മുന്നോടിയായി നടന്ന ചർച്ചയ്ക്കിടെ കുമാരസ്വാമി രാജിവെയ്ക്കാൻ തയ്യാറാണെന്ന് പറഞ്ഞിരുന്നു. നിലവിലുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളിൽ മനം മടുത്തുവെന്നും കുമാരസ്വാമി പ്രതികരിച്ചിരുന്നു. പോരാട്ടം വിജയിച്ചില്ലെന്നും എന്നാൽ ബിജെപിയുടെ കപട മുഖം തുറന്നുകാണിക്കാനായെന്നും കോൺഗ്രസ് സഭയിൽ അഭിപ്രായപ്പെട്ടു. നാല് ദിവസമായി നടന്ന ചർച്ചക്കൊടുവിലാണ് കുമാരസ്വാമി സർക്കാർ നിലംപതിച്ചത്. വിമതർക്ക് ഇനി രാഷ്ട്രീയ സമാധി മാത്രമാകുമെന്നും ആരെയും വെറുതെ വിടിെല്ലന്നും അവരെ അയോഗ്യരാക്കുമെന്നും കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ സഭയിൽ വ്യക്തമാക്കി. ബെംഗളൂരുവിൽ അടുത്ത രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ‌ പ്രഖ്യാപിച്ചു.

OTHER SECTIONS