ഫ്‌ളോറിഡയില്‍ നടപ്പാലം തകര്‍ന്നു വീണ് നാല് മരണം

By Amritha AU.16 Mar, 2018

imran-azharമയാമി: പടിഞ്ഞാറന്‍ മയാമി ഫ്‌ലോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ നിര്‍മ്മാണത്തിലിരുന്ന നടപ്പാലം തകര്‍ന്നു വീണ് നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഡേഡ് കൗണ്ടിയിലെ സ്വീറ്റ്‌വാട്ടര്‍ സിറ്റിയുമായി യൂണിവേഴ്‌സിറ്റി കാമ്പസിനെ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നു വീണത്.

വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു പാലം തകര്‍ന്നു വീണത്.പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്.എട്ടോളം വാഹനങ്ങള്‍ തകര്‍ന്നു. പരിക്കേറ്റ എട്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

14.2 ദശലക്ഷം ഡോളര്‍ മുതല്‍ മുടക്കില്‍ നിര്‍മിച്ച കൂറ്റന്‍ പാലമാണ് തകര്‍ന്നു വീണിരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യത്തോടെ പണികള്‍ പൂര്‍ത്തിയാവുമെന്നാണ് കരുതിയിരുന്നത്. 32 വീതിയും 289 അടി നീളവും 109 അടി പൊക്കവുമുള്ള പാലമായിരുന്നു ഇത്. അറ്റകുറ്റപ്പണികള്‍ ആവശ്യമായിവരാത്ത കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് പാലം നിര്‍മിച്ചതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നത്.

 

OTHER SECTIONS