ഫ്‌ളോറിഡയിലെ ഇര്‍മ; നാല് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

By BINDU PP.11 Sep, 2017

imran-azhar



 


ഫ്‌ളോറിഡ: കരീബിയന്‍ ദ്വീപ് രാഷ്ട്രങ്ങളിലും ക്യൂബയിലും വന്‍ നാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്ത് വീശിത്തുടങ്ങിയതോടെ നാല് പേര്‍ക്ക് ജീവഹാനി. ഫ്‌ളോറിഡയിലാണ് നാലുപേര്‍ മരിച്ചത്. രണ്ടിടങ്ങളിലായി നടന്ന അപകടങ്ങളിലാണ് മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. നാലാമത്തെയാള്‍ മരിച്ചത് ഷെല്‍ട്ടറിലാണ്. ഫ്‌ളോലാറിഡക്ക് തെക്കുള്ള കീസ് ദ്വീപസമൂഹത്തിലാണ് ഇര്‍മ ആദ്യമെത്തിയതെന്ന് യു എസ് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. ഇവിടെനിന്ന് ഫ്‌ളോറിഡയിലേക്ക് കടക്കുകയായിരുന്നു.കാറ്റഗറി നാല് വിഭാഗത്തിലുള്ള ചുഴലിക്കാറ്റിന് ഇപ്പോള്‍ 215 കിലോമീറ്റര്‍ വേഗമുണ്ട്. കടുത്ത കടലാക്രമണവുമുണ്ട്. അപകടകരമായ സാഹചര്യമാണെന്ന് കീസിലെ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

loading...

OTHER SECTIONS