കാടെവിടെ മക്കളേ....കൂടെവിടെ മക്കളേ.....

By online desk.12 01 2019

imran-azhar

 


തിരുവന്തപുരം: ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ.....മലിനമായ ജലാശയം അതി മലിനമായൊരു ഭൂമിയും....ഇഞ്ചക്കാട് ബാലചന്ദ്രന്റെ വരികളാണിത്. മണ്ണും, മനുഷ്യരും മരങ്ങളും തമ്മില്‍ പൊക്കിള്‍ക്കൊടി ബന്ധം ഇന്നു സൂക്ഷിക്കുന്ന കാടിന്റെ മക്കളുടെ യഥാര്‍ത്ഥ ജീവിതം ഇന്ന് ഈ അവസ്ഥയിലായിരിക്കുകയാണ്. ഓരോ നിമിഷവും മലിനമായിക്കൊണ്ടിരിക്കുന്ന ഭൂമിയില്‍ കാടിന്റെ മക്കള്‍ ജീവിക്കാനായി കേഴുകയാണ്. വെട്ടിവെളിപ്പിക്കുന്ന കാടുകള്‍, വെട്ടിപ്പൊളിക്കുന്ന കുട്ടികള്‍, ജീവവായു പോലും വിഷമയമാകുമ്പോള്‍ കാടിറങ്ങി...നാട്ടിലെത്തി അവര്‍ കാര്യം പറയുകയാണ്. കനകക്കുന്നി ല്‍....പുഷ്‌പോത്സവത്തില്‍.

 

വൈവിധ്യമാര്‍ന്ന പൂക്കള്‍ക്കൊപ്പം നഗരവാസികള്‍ക്ക് കാടിന്റെ മക്കളുടെ ജീവിതശൈലിയും പരിചയപ്പെടുത്തി വസന്തോത്സവം തുടങ്ങി. ആദിവാസികളും പ്രകൃതിയും തമ്മിലുള്ള ബന്ധം എന്ന ആശയം കനകക്കുന്നില്‍ അവതരിപ്പിച്ചിട്ടുള്ളത് പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടാണ് (ടിബിജിആര്‍ഐ). പ്രകൃതിയെ സൂചിപ്പിച്ചു കൊണ്ട് മരത്തിന് കണ്ണും കാതും ഉള്‍പ്പെടെ മുഖവും നല്‍കി അതിന് ചുറ്റും ആദിവാസികളുടെ ജീവിത രീതിയുമാണ് ചിത്രീകരിച്ചിട്ടുള്ളത്. മരത്തിന് കീഴിലായി ഒരു മനുഷ്യനുമുണ്ടാകും.

 


കൂടാതെ അവരുടെ ജീവിത രീതികളെ സൂചിപ്പിച്ചുകൊണ്ട് മരത്തിന് സമീപമായി ചെറിയ കുടിലും ആദിവാസികളുടെ പ്രധാന തൊഴിലുകളും മരത്തിന് മുകളിലായി ഏറുമാടം തുടങ്ങിയവയെല്ലാം സജ്ജീകരിച്ച് കഴിഞ്ഞു. മരത്തിന് ജീവനുണ്ടെന്നും പ്രകൃതിയെ സ്‌നേഹിക്കുന്ന മനുഷ്യരെ പ്രകൃതി തിരികെ സംരക്ഷിക്കുമെന്നുമുള്ള വിശാലമായ സന്ദേശം ഇത് നല്‍കുന്നുണ്ട്. കാടിനെയും പ്രകൃതിയെയും ചൂഷണം ചെയ്ത് കൊണ്ട് കഴിഞ്ഞ കാലങ്ങളില്‍ കേരളത്തിലുണ്ടായ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ആദിവാസികളുടെ പ്രകൃതിക്ക് ഇണങ്ങുന്ന ജീവിതരീതി പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

 

കാടിനോട് ഇണങ്ങി ജീവിക്കുന്നവരാണ് ആദിവാസികള്‍. ഇവരുടെ പ്രകൃതിക്ക് അനുയോജ്യമായ ജീവിതം പരിചയപ്പെടുത്തുകയാണ് പ്രദര്‍ശനത്തിലൂടെ ടിബിജിആര്‍ഐ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷത്തെ വസന്തോത്സവത്തില്‍ കാവും കാവിലെ വൈവിധ്യമാര്‍ സസ്യലതാദികളും സജ്ജീകരിച്ചിരുന്നത് കാഴ്ച്ചക്കാരുടെ ശ്രദ്ധ നേടിയിരുന്നു . അതിനോട് സാദൃശ്യമുള്ളതാണ് ഈ വര്‍ഷത്തെ ആദിവാസികളുടെ ജീവിതരീതിയുടെ ചിത്രീകരണം. ഇത് കൂടാതെ വ്യത്യസ്തമായ ചെടികളെയും പൂക്കളെയും ടിബിജിആര്‍ഐ പ്രദര്‍ശനത്തില്‍ പരിചയപ്പെടുത്തുണ്ട്.

OTHER SECTIONS