മുംബൈയില്‍ നിര്‍മാണത്തിലിരുന്ന ഫ്‌ളൈഓവര്‍ തകര്‍ന്നു; തൊഴിലാളികള്‍ക്ക് പരിക്ക്

By RK.17 09 2021

imran-azhar

 


മുംബൈ: ബാന്ദ്ര കുര്‍ള കോംപ്ലക്സിനു സമീപം നിര്‍മാണത്തിലിരുന്ന ഫ്ളൈഓവര്‍ തകര്‍ന്നു വീണു. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു.

 

പുലര്‍ച്ചെ 4.30 ഓടെയാണ് അപകടം നടന്നത്. പരിക്കേറ്റവര്‍ എല്ലാവരും നിര്‍മാണ തൊഴിലാളികളാണ്. മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്മെന്റ് അതോരിറ്റിക്കാണ് ഫ്ളൈഓവറിന്റെ നിര്‍മാണ ചുമതല.

 

പൊലിസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ എല്ലാവരെയും രക്ഷപ്പെടുത്താനായെന്നും ഗുരുതര പരിക്ക് ആര്‍ക്കുമില്ലെന്നും പൊലീസ് അറിയിച്ചു.

 

 

 

 

 

OTHER SECTIONS