ഹോട്ടല്‍ പാഴ്‌സല്‍ വിതരണം; രാത്രി എട്ട് വരെ ഓണ്‍ലൈന്‍ വഴി പാഴ്‌സല്‍ നല്‍കാം

By Online Desk .03 04 2020

imran-azhar


തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഹോട്ടലുകളില്‍ നിന്ന് പാഴ്‌സല്‍ നല്‍കുന്നതിനുള്ള സമയ പരിധിയില്‍ ഇളവ്. രാത്രി എട്ട് വരെ ഓണ്‍ ലൈന്‍ വഴി പാഴ്‌സല്‍ നല്‍കാം. രാത്രി ഒമ്പതിന് മുമ്പ് പാഴ്‌സല്‍ വിതരണം പൂര്‍ത്തിയാക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. കോവിഡ് 19 മഹാമാരി പടര്‍ന്നു പിടച്ച സാഹചര്യത്തിലാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഹോട്ടലുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു. വൈകുന്നേരം അഞ്ചിന് ഹോട്ടലുകള്‍ അടയ്ക്കണമെന്ന് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

OTHER SECTIONS