ഭക്ഷ്യവിഷബാധ: ഉച്ചഭക്ഷണം കഴിച്ച 26 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

By Anju N P.12 Jul, 2018

imran-azhar

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭക്ഷ്യവിഷബാധയേറ്റ് 26 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നരേല പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.

 

വിദ്യാര്‍ഥികളെ സത്യാവാഡി രാജ ഹരീഷ് ചന്ദ്ര ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രാഥമിക ചികിത്സയ്ക്കു ശേഷം ചില വിദ്യാര്‍ഥികളെ ഡിസ്ചാര്‍ജ് ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

OTHER SECTIONS