ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ട് വരാനായി യോഗ കേന്ദ്രത്തില്‍ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി, ഒരാള്‍ അറസ്റ്റില്‍

By praveen prasannan.26 Sep, 2017

imran-azhar

തിരുവനന്തപുരം: ക്രിസ്തുമത വിശ്വാസിയെ വിവാഹം ചെയ്തതില്‍ നിന്ന് പിന്‍തിരിപ്പിക്കാനായി തടങ്കലിലാക്കി പീഢനത്തിനിരയാക്കിയെന്ന യുവതിയുടെ പരാതിയുടെ പശ്ചാത്തലത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദയംപേരൂര്‍ കണ്ടനാട് പ്രവര്‍ത്തിക്കുന്ന യോഗ പരിശീലന കേന്ദ്രം ഉടമയായ ശ്രീരാജിനെയാണ് പിടികൂടിയത്. യോഗ കേന്ദ്രത്തിന് ലൈസന്‍സ് ഇല്ലെന്ന് കാട്ടി തദ്ദേശ സ്ഥാപന അധികൃതരും പൊലീസും ചേര്‍ന്ന് അടച്ചുപൂട്ടുകയും ചെയ്തു.

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്. ആയുര്‍വേദ ഡോക്ടറായ യുവതി അന്യമതസ്ഥനായ യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് സഹോദരിയുടെ ഭര്‍ത്താവാണ് യോഗ കേന്ദ്രത്തിലെത്തിച്ചത്. തുടര്‍ന്ന് ഒരു മാസത്തോളം ഇവിടെ യുവതിയെ തടവില്‍ പാര്‍പ്പിച്ചെന്നാണ് പരാതി.

യോഗ കേന്ദ്രം നടത്തിപ്പുകാരന്‍ ഗുരുജി എന്ന് വിളിക്കുന്ന മനോജ്, സഹായി ശ്രീജേഷ്, സഹോദരി ഭര്‍ത്താവ് മനു,പരിശീലകരായ സുജിത്, സുമിത, ലക്ഷ്മി എന്നിവര്‍ക്കെതിരെയാണ് കേസ്.

അതേസമയം കഴിഞ്ഞ ദിവസം ആതിരയെന്ന ഹിന്ദു പെണ്‍കുട്ടി ഇസ്ളാമിലേക്ക് മാറിയ ശേഷം തിരികെ ഹിന്ദുമതത്തിലേക്ക് വന്ന് സ്വന്തം അനുഭവങ്ങള്‍ വെളിപ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് യോഗ കേന്ദ്രത്തിനെതിരായ പരാതിയെ കാണേണ്ടതെന്നും വാദമുണ്ട്.

OTHER SECTIONS