മാലിദ്വീപില്‍ വിദേശികള്‍ക്ക് ഇനി ഭൂമി വാങ്ങാനാവില്ല

By anju.19 04 2019

imran-azharമാലെ:വിദേശികള്‍ക്കു മാലിദ്വീപില്‍ ഭൂമി സ്വന്തമാക്കാന്‍ നല്‍കിയിരുന്ന അനുമതി പാര്‍ലമെന്റ് റദ്ദാക്കി. 2015 ല്‍ അന്നത്തെ പ്രസിഡന്റ് അബ്ദുള്‍ യമീനാണ് അനുമതി നല്‍കിയത്.

 

കഴിഞ്ഞ വര്‍ഷം അധികാരത്തിലെത്തിയ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.
നൂറുകോടി നിക്ഷേപിക്കുന്നവര്‍ക്കു കടല്‍ നികത്തിയെടുക്കാനാണു മുന്‍ പ്രസിഡന്റ് അനുമതി നല്‍കിയത്.

 

ആ നിയമപ്രകാരം നാളിതുവരെ കരഭൂമി ആര്‍ക്കും വിറ്റിട്ടില്ല.99 വര്‍ഷത്തേക്കു വിദേശികള്‍ക്കു ഭൂമി പാട്ടത്തിനു നല്‍കാമെന്ന മുന്‍പുണ്ടായിരുന്ന നിയമം ഇനി പ്രാബല്യത്തിലാകും.

 

 

OTHER SECTIONS