നെഹ്‌റു കോളേജിലെ ഇടിമുറിയിൽ കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റേതെന്ന് തെളിയിക്കുന്ന ഫോറന്‍സിക് റിപ്പോർട്ട് പുറത്ത് വന്നു

By Greeshma G Nair.14 Mar, 2017

imran-azhar

 

 

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജിലെ ഇടിമുറിയില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റെ രക്തഗ്രൂപ്പിന് സമാനമാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു.രക്തക്കറ ജിഷ്ണുവിന്റെതെന്ന് ഉറപ്പിക്കാന്‍ മാതാപിതാക്കളുടെ രക്തസാമ്പിളുകളും പരിശോധിക്കും. ഇന്ന് തന്നെ ഡിഎന്‍എ പരിശോധന നടക്കും.

 

ജിഷ്ണുവിന്റെ രക്തഗ്രൂപ്പ് ഒ പോസിറ്റീവാണ്. ഇടിമുറിയില്‍ നിന്ന് കണ്ടെത്തിയ രക്തക്കറയും ഒ പോസിറ്റീവാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. ഇതോടയൊണ് രക്തക്കറ ജിഷ്ണവിന്റെത് തന്നെയാണെന്ന സംശയം കൂടുതല്‍ ബലപ്പെട്ടത്. ഇനി ഡി എൻ എ ടെസ്റ്റ് നടത്തിയതിനു ശേഷം മാത്രമേ ഉറപ്പിക്കാൻ കഴിയുകയുള്ളു .

 

ജിഷ്ണുവിന്റെ മൃതദേഹത്തില്‍ക്കണ്ട മുറിവുകള്‍ ഈ മർദ്ദനത്തിന്റെ ഭാഗമാണെന്നും ബന്ധുക്കളും സഹപാഠികളും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ജിഷ്ണുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന നിലപാടാണ് കോളേജ് അധികൃതര്‍ സ്വീകരിച്ചിരുന്നത്.

 

എന്നാല്‍ ഇടിമുറിയില്‍ പരിശോധന നടത്തിയ പൊലീസ് രക്തക്കറ കണ്ടെടുക്കുകയായിരുന്നു. ഇതോടെ ജിഷ്ണുവിന് മര്‍ദ്ദനമേറ്റെന്ന സംശയം ബലപ്പെട്ടു.
ജിഷ്ണുവിന്റെ കൈയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ടായിരുന്നു. ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലിന്റെ റൂമില്‍ വച്ച് മര്‍ദ്ദിച്ചതായി ബന്ധുക്കളും ആരോപിച്ചിരുന്നു.

 

loading...