By സൂരജ് സുരേന്ദ്രൻ .20 01 2021
തൃശൂർ: തൃശ്ശൂര്‍ വാഴാനി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതിനിടെ വനപാലകര്‍ വിജിലൻസിന്റെ പിടിയില്‍.
സ്റ്റേഷൻ ബീറ്റ് ഫോറസ്റ്റ് ഓഫിസർ മഹേഷ് കുമാര്‍, ഫോറെസ്റ്റര്‍ പി.ടി ഇഗ്നേഷ്യസ് എന്നിവരാണ് പിടിയിലായത്.
തൃശൂർ വിജിലൻസ് ഡി.വെെ.എസ്.പി യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
പിടിയിലായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഡി.വെെ.എസ്.പി യു. പ്രേമൻ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.