മേഘാലയയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; 12 എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍

By RK.24 11 2021

imran-azhar


ഷില്ലോങ്: മുന്‍ മേഘാലയ മുഖ്യമന്ത്രി മുകുള്‍ സാങ്മ അടക്കം 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിവിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് ഇതുസംബന്ധിച്ച കത്ത് എംഎല്‍എമാര്‍ നിയമസഭാ സ്പീക്കര്‍ക്ക് കൈമാറിയത്.

 

കോണ്‍ഗ്രസ് നേതാക്കളായ കീര്‍ത്തി ആസാദ്, അശോക് തന്‍വാര്‍ എന്നിവര്‍ മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ തൃണമൂലില്‍ ചേര്‍ന്നിരുന്നു. പിന്നാലെയാണ് മേഘാലയ കോണ്‍ഗ്രസ് നേതാക്കളും കൂട്ടത്തോടെ കോണ്‍ഗ്രസ് വിട്ടത് വലിയ തിരിച്ചടിയായി.

 

17 എംഎല്‍എമാരാണ് മേഘാലയയില്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. ഇതില്‍ 12 പേരും തൃണമൂല്‍ ചേരിയിലേക്കെത്തിയതോടെ സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായും തൃണമൂല്‍ മാറും.

 

കുറച്ചുനാളായി കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അതൃപ്തി പ്രകടമാക്കിയ ശേഷമാണ് മുകുള്‍ സാങ്മ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വിന്‍സെന്റ് എച്ച് പാലയെ മേഘാലയ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയതില്‍ മുകുള്‍ സാങ്മ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

 

 

 

 

 

OTHER SECTIONS