കസ്റ്റഡി മരണം: സ​ഞ്ജീ​വ് ഭ​ട്ടി​ന് ജീ​വ​പ​ര്യ​ന്തം

By Sooraj Surendran .20 06 2019

imran-azhar

 

 

ജാംനഗർ: വർഷങ്ങൾ നീണ്ട കസ്റ്റഡി മരണക്കേസിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മുൻ ഗുജറാത്ത് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു സഞ്ജീവ് ഭട്ട്. 30 വർഷം നീണ്ട കസ്റ്റഡി മരണക്കേസിൽ ഗുജറാത്തിലെ ജാംനഗർ സെഷൻസ് കോടതിയുടേതാണ് വിധി പ്രഖ്യാപിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് 2011 മുതൽ സഞ്ജീവ് ഭട്ട് സസ്പെൻഷനിലായിരുന്നു. 1990 നവംബറിൽ ജംജോധ്പൂർ പട്ടണത്തിൽ നടന്ന ഒരു കലാപവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പ്രതിയാണ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്.

 

1996ൽ ബനാസ്കാന്ത എസ്പിയായിരിക്കേ ഒരു അഭിഭാഷകനെ ലഹരിമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന കേസിലും സഞ്ജീവ് ഭട്ട് വിചാരണ നേരിടുന്നുണ്ട്.

OTHER SECTIONS