കര്‍ണാടക മുന്‍ മന്ത്രിയും മുന്‍ ചീഫ് സെക്രട്ടറിയുമായ ജെ. അലക്‌സാണ്ടര്‍ അന്തരിച്ചു

By RK.14 01 2022

imran-azhar

 


ബെംഗളൂരു: കര്‍ണാടക മുന്‍ മന്ത്രിയും മുന്‍ ചീഫ് സെക്രട്ടറിയും മലയാളിയുമായ ജെ. അലക്‌സാണ്ടര്‍ (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ദിരാനഗര്‍ ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: പരേതയായ ഡെല്‍ഫിന്‍ അലക്‌സാണ്ടര്‍. മക്കള്‍: ഡോ.ജോസ്, ഡോ.ജോണ്‍സണ്‍. മരുമക്കള്‍: മേരി ആന്‍, ഷെറില്‍.

 

1938 ഓഗസ്റ്റ് 8ന് കൊല്ലം മങ്ങാട് കണ്ടച്ചിറ പുതുവേല്‍ത്തറ ജോണ്‍ ജോസഫിന്റെയും എലിസബത്തിന്റെയും 7 മക്കളില്‍ മൂന്നാമനായി ജനനം. കൊല്ലം എസ്എന്‍ കോളജില്‍ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദമെടുത്തശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍നിന്ന് എംഎ പാസായി. ഫാത്തിമാ മാതാ നാഷനല്‍ കോളജില്‍ അധ്യാപകനായിരിക്കെ 1963 ല്‍ ഐഎഎസ് ലഭിച്ചു. ആദ്യ നിയമനം മംഗലാപുരത്തു സബ് കലക്ടറായിട്ടാണ്.

 

33 വര്‍ഷത്തെ സേവനത്തിനു ശേഷം 1996ല്‍ സിവില്‍ സര്‍വീസില്‍നിന്നു വിരമിച്ചതോടെ, അലക്‌സാണ്ടര്‍ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു. ബെംഗളൂരുവിലെ ഭാരതി നഗര്‍ മണ്ഡലത്തെ പ്രതിനീധികരിച്ച് കോണ്‍ഗ്രസ് എംഎല്‍എയായി. തുടര്‍ന്ന് 2003ല്‍ ടൂറിസം മന്ത്രിയായി. കര്‍ണാടക പിസിസി വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു.

 

 

OTHER SECTIONS