കോഴിക്കോട് മുൻ മേയർ എം ഭാസ്‌ക്കരൻ അന്തരിച്ചു

By online desk .21 10 2020

imran-azhar

കോഴിക്കോട്‌: കോഴിക്കോട് മുന്‍ മേയര്‍ എം. ഭാസ്‌കരന്‍ അന്തരിച്ചു. 77 വയസായിരുന്നു. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു ഇദ്ദേഹം. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിലാണ്‌ അന്ത്യം.  കരുവിശേരി സ്വദേശിയായ ഇദ്ദേഹം സി.പി.എം ജില്ലാ കമ്മിറ്റി അംഗമാണ് ഇദ്ദേഹം.

 

കോഴിക്കോട് ജില്ലാ സഹകരണാശുപത്രി പ്രസിഡന്റ്, കലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണബേങ്ക് എന്നിവയുടെ പ്രസിഡന്റായി പ്രവര്‍ത്തിസിച്ചിരുന്നു. റബ്കോ വൈസ് ചെയര്‍മാനുമായിരുന്നു. മികച്ച സംഘാടകനായ അദ്ദേഹം ദീര്‍ഘകാലം സി പി എം ജില്ലാ സെക്രട്ടറിയറ്റംഗം, കോഴിക്കോട് നോര്‍ത്ത് ഏരിയാസെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്

 

2005 മുതല്‍ അഞ്ചുവര്‍ഷം‌ കോഴിക്കോട്‌ മേയറായി. ഭാര്യ: പി എന്‍ സുമതി( റിട്ട:. അധ്യാപിക, കാരപ്പറമ്ബ്‌ ആത്മ യുപി സ്‌കൂള്‍). മക്കള്‍ : സിന്ധു, വരുണ്‍.

OTHER SECTIONS