ഐഎംഎ ജ്വല്ലറി തട്ടിപ്പ്: മുൻമന്ത്രി റോഷൻ ബെയ്‌ഗിനെ സിബിഐ അറസ്റ്റ് ചെയ്തു

By Web Desk.22 11 2020

imran-azhar

 

 

ബംഗളുരു: ഐഎംഎ ജ്വല്ലറി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി റോഷൻ ബെയ്ഗ് അറസ്റ്റിൽ. സിബിഐ ആണ് റോഷൻ ബെയ്‌ഗിനെ അറസ്റ്റ് ചെയ്‌തത്. കർണാടകത്തിൽ ഐഎംഎ ജ്വല്ലറി സ്ഥാപിച്ചു 4000 കോടിയോളം രൂപ തട്ടിയെന്നാണ് കേസ്. കേസന്വേഷണം യെദ്യൂരപ്പയാണ് സിബിഐക്ക് വിട്ടത്. റോഷൻ ബെയ്‌ഗിനെ രാവിലെ മുതൽ ചോദ്യം ചെയ്തുവരികയാണ്. പൊലീസ് ഭരണ വിഭാഗം അഡീ. കമ്മിഷണർ ഹേമന്ത് നിംബാൽക്കർ, സിഐഡി ഇക്കണോമിക് ഒഫൻസസ് ഡിവിഷൻ കമ്മിഷണർ അജയ് ഹിലോരി, ഡിവൈഎസ്പി ഇ.ബി ശ്രീധര, ഇൻസ്പെക്ടർ എം.രമേഷ്, എസ്ഐ പി.ഗൗരീശങ്കർ എന്നിവർ കോടികൾ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തൽ. 2018ൽ നഗരത്തിലെ ഐഎംഎ ജ്വല്ലറിയുടെ പണമിടപാടുകളിൽ റിസർവ് ബാങ്ക് സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് സിഐഡി വിഭാഗം അന്വേഷണം നടത്തിയെങ്കിലും കൈക്കൂലി വാങ്ങി ഇവർ കേസ് അട്ടിമറിക്കുകയായിരുന്നു.

 

OTHER SECTIONS