മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ട്

By സൂരജ് സുരേന്ദ്രന്‍.13 10 2021

imran-azhar

 

 

ന്യൂ ഡൽഹി: മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഡല്‍ഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

കാര്‍ഡിയോ-ന്യൂറോ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

 

89 വയസ്സുകാരനായ മൻമോഹൻ സിംഗിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

 

ബുധനാഴ്ച വൈകിട്ട് 6 മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദിവസങ്ങൾക്ക് മുൻപ് അദ്ദേഹത്തിന് പനി ബാധിച്ചിരുന്നു.

 

വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് എയിംസിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് കോൺഗ്രസ് വക്താക്കൾ നൽകുന്ന വിവരം.

 

മന്‍മോഹന്‍ സിങ്ങിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എഐസിസി സെക്രട്ടറി പ്രണവ് ഝാ ട്വിറ്ററില്‍ അറിയിച്ചു.

 

OTHER SECTIONS