ഡയമണ്ട് പ്രിന്‍സസ് ആഡംബരക്കപ്പലിൽ നാല് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

By Sooraj Surendran.23 02 2020

imran-azhar

 

 

ടോക്യോ: ജപ്പാനിലെ യോക്കോഹോമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് ആഡംബരക്കപ്പലിലെ നാല് ഇന്ത്യക്കാർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കപ്പലിൽ കൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 12 ആയി. ഡയമണ്ട് പ്രിന്‍സസ് എന്ന ആഡംബര കപ്പലിലാണ് ചൈനക്ക് പുറമെ ഏറ്റവും കൂടുതൽ കൊറോണ സ്ഥിരീകരിച്ചത്. അതേസമയം കപ്പലിൽ കൊറോണ ലക്ഷണം പ്രകടിപ്പിക്കാത്ത ക്വാറണ്ടെയിന്‍ കാലയളവ് പൂര്‍ത്തിയായ യാത്രക്കാരെ അധികൃതർ പുറത്തുവിട്ടു. നിലവിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 76,936 ആയി ഉയര്‍ന്നു.

 

ഞായറാഴ്ച 97 പേരാണ് ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2,442 ആയി. വുഹാനിലെ ഒരു സീഫുഡ് മാര്‍ക്കറ്റാണ് കൊറോണയുടെ പ്രഭവ കേന്ദ്രം. ഡയമണ്ട് പ്രിന്‍സസ് ആഡംബര കപ്പലിൽ യാത്രക്കാരും ജീവനക്കാരുമായി 3711 പേരാണ് ഉണ്ടായിരുന്നത്. എന്നാലിപ്പോൾ ആയിരത്തോളം പേർ മാത്രമാണുള്ളത്. കൈകൾ ഇടയ്ക്കിടയ്ക്ക് ശുചിയായി കഴുകുക. വൈറസ് ബാധിത പ്രദേശങ്ങളിലൂടെ യാത്ര ഒഴിവാക്കുക, അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക, സന്ദര്‍ശിക്കുന്നുണ്ടെങ്കിൽത്തന്നെ മാസ്ക് ധരിക്കുക. തുടങ്ങിയ മുൻകരുതലുകളിലൂടെ കൊറോണയെ നമുക്ക് പ്രതിരോധിക്കാം.

 

OTHER SECTIONS